കേരള അഡ്വക്കേറ്റ്സ് ക്ലാര്ക്ക്സ് ക്ഷേമനിധി കേരള സംസ്ഥാനത്ത് അഡ്വക്കേറ്റ്ക്ലാര്‍ക്കുമാര്‍ക്ക്പെന്‍ഷന്‍ ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിലേക്കു വേണ്ടിയാണ് കേരള അഭിഭാഷക ക്ലാര്‍ക്ക്സ് ക്ഷേമനിധി ആക്റ്റ് 2003 ല്‍ നിലവില്‍ വന്നത്. കേരള അഭിഭാഷക ക്ലാര്‍ക്ക്സ് ക്ഷേമനിധി കമ്മിറ്റി ശാശ്വത പിന്‍തുടര്‍വ്വാവകാശത്തോടും ഒരു പൊതുമുദ്രയോടും കൂടിയ ഒരു ഏകാഗീകൃത നികായമായിരിക്കുന്നതും വ്യവഹരിക്കുന്നതിനും വ്യവഹരിക്കപ്പെടുകയും ചെയ്യാവുന്നതാണ്. കമ്മിറ്റിയുടെ ഘടന കമ്മിറ്റിയില്‍ താഴെപ്പറയുന്ന അംഗങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്, അതായത്.- (എ) ഗവണ്‍മെന്റ്സെ ക്രട്ടറി, നിയമവകുപ്പ്, എക്സ്-ഒഫീഷ്യോ-അദ്ദേഹം കമ്മിറ്റിയുടെ ചെയര്‍മാനായിരിക്കുന്നതാണ് കേരള അഡ്വക്കേറ്റ് ക്ലാര്ക്ക്സ് ക്ഷേമനിധിയില്നിന്നുള്ള ആനുകൂല്യങ്ങള്
ക്ഷേമനിധിയില്‍ അംഗമായി പ്രവേശിച്ച് അഞ്ച് വര്‍ഷത്തിനു ശേഷം ഏതു സമയത്തും അംഗത്വം പിന്‍വലിക്കാവുന്നതാണ്. ഇപ്രകാരം അംഗത്വം പിന്‍വലിക്കുന്ന/വിരമിക്കുന്ന ഒരംഗത്തിന് 60 വയസ്സ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍ ഫണ്ടില്‍ അതുവരെ ഒടുക്കിയിട്ടുള്ള വാര്‍ഷികവരിസംഖ്യയും 6% പലിശയും കൂടി കണക്കാക്കിയ തുകയും, 60 വയസ്സ് പൂര്‍ത്തിയായതിനുശേഷം ക്ഷേമനിധിയില്‍നിന്നും പിരിയുന്ന ഒരംഗത്തിന് അയാള്‍ അഡ്വക്കേറ്റ് ക്ലാര്‍ക്കെന്നനിലയില്‍ തൊഴില്‍ ചെയ്ത വര്‍ഷങ്ങളുടെ എണ്ണം അടിസ്ഥാനപ്പെടുത്തി 2021-ലെ കേരള അഡ്വക്കേറ്റ് ക്ലാർക്ക്സ് ക്ഷേമനിധി (ഭേദഗതി) ചട്ടങ്ങളിലെ പട്ടികയില്‍ പറയുന്ന സഞ്ചിത തുകയും ക്ഷേമനിധിയില്‍നിന്നും അനുവദിക്കുന്നതാണ് .
ക്ഷേമനിധിയിലെ ഒരംഗം ഫണ്ടില്‍ അംഗമായി പ്രവേശിച്ച് അഞ്ച് വര്‍ഷത്തിനകം മരണം സംഭവിക്കുകയാണെങ്കില്‍ ഫണ്ടില്‍ നിന്നും 50000/- രൂപയോ അഞ്ച് വര്‍ഷത്തിനുശേഷം മരണം സംഭവിക്കുകയാണെങ്കില്‍ അദ്ദേഹം അഡ്വക്കേറ്റ് ക്ലാര്‍ക്കായി തൊഴില്‍ ചെയ്ത വര്‍ഷങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി ഫണ്ടില്‍ നിന്നും ക്ഷേമനിധി ചട്ടങ്ങളിലെ പട്ടികയില്‍ പ്രത്യേകം പറഞ്ഞിട്ടുള്ള ഒരു സഞ്ചിത തുക നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ള ആള്‍ക്കോ, നാമനിര്‍ദ്ദേശം ചെയ്തിട്ടില്ലെങ്കില്‍ അയാളുടെ ആശ്രിതര്‍ക്കോ അനുവദിക്കുന്നതാണ്.
ക്ഷേമനിധിയിലെ ഒരംഗത്തിന് സ്ഥിരമായ അവശതമൂലം, അംഗമായി പ്രവേശിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ അംഗത്വം പിന്‍വലിക്കേണ്ടി വന്നാല്‍ അയാള്‍ അഡ്വക്കേറ്റ് ക്ലാര്‍ക്കായി പത്ത് വര്‍ഷമെങ്കിലും സേവന മനുഷ്ഠിച്ചിട്ടുണ്ടെങ്കില്‍50000/- രൂപ നല്‍കുന്നതിന്വ്യവസ്ഥ ചെയ്തിട്ടുണ്ട്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് സ്ഥിരമായ അവശതകാരണം പിരിയുന്നതെങ്കില്‍ സേവനകാലമടിസ്ഥാനപ്പെടുത്തി ക്ഷേമനിധി ചട്ടങ്ങളിലെ പട്ടികയില്‍ പറയുന്ന തുക അനുവദിക്കുന്നതാണ്.
ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് അവരുടെ നാല് ആശ്രിതര്‍ക്കുള്‍പ്പെടെയുള്ളവരുടെ ചികിത്സക്കായി പ്രതിവര്‍ഷം പരമാവധി 35,000/- രൂപ വരെ ചികിത്സാ ആനുകൂല്യമായി അനുവദിച്ചു വരുന്നു. കൂടാതെ stroke, cancer, chronic irreversibile renal failure, multiple sclerosis, coronary artery diseases എന്നീ അസുഖങ്ങളോടനുബന്ധിച്ച് ആവശ്യമായി വരുന്ന അടിയന്തിര ചികിത്സയ്ക്ക് അംഗങ്ങള്‍ക്ക് മാത്രമായി 5000/- രൂപ അധിക മായി അനുവദിച്ചുവരുന്നുമുണ്ട്.
കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധിയില്‍ കുറഞ്ഞത് ഒരു വര്‍ഷക്കാലമെങ്കിലും അംഗമായിട്ടുള്ളതും വരിസംഖ്യ കുടിശ്ശികയില്ലാതെ അതതുവര്‍ഷം മാര്‍ച്ച് മാസം 31-ാം തീയതി ഫണ്ടില്‍ അംഗമായി തുടരുകയും ചെയ്യുന്ന ഏതൊരംഗത്തിനും 1500/- രൂപ നിരക്കില്‍ ഉത്സവബത്തയ്ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി അംഗങ്ങളായ വക്കീല്‍ ഗുമസ്തന്‍ മാരുടെ മക്കള്‍ക്ക് നിയമപഠനത്തിന് പ്രോത്സാഹനം നല്‍കുന്നതിനായി ഒരു സ്കോളര്‍ഷിപ്പ് പദ്ധതി നിലവിലുണ്ട്. ക്ഷേമനിധി അംഗങ്ങളായ വക്കീല്‍ ഗുമസ്തന്‍ മാരുടെ മക്കളില്‍ എല്‍.എല്‍.ബി കോഴ്സില്‍ അതതു വര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടുവിന് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പരമാവധി മൂന്നു പേര്‍ക്ക് സെമസ്റ്ററിന് 1500/- രൂപ നിരക്കില്‍ പ്രതിവര്‍ഷം പരമാവധി 3,000/- രൂപ വരെ ലഭിക്കുന്ന സ്കോളര്‍ഷിപ്പ് പദ്ധതിയാണ് നടപ്പിലാക്കിയിട്ടുള്ളത്.
ക്ഷേമനിധിയില്‍ എട്ട് വര്‍ഷത്തെ അംഗത്വവും 60 വയസ്സു പൂര്‍ത്തിയാക്കിയിട്ടുള്ളതുമായ അഡ്വക്കേറ്റ് ക്ലാര്‍ക്കുമാര്‍ക്ക് തൊഴിലില്‍ നിന്നും വിരമിക്കുമ്പോള്‍ പ്രതിമാസം പെന്‍ഷന്‍ അനുവദിക്കുന്നതിന് ചട്ടങ്ങളില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. അതിന്‍ പ്രകാരം അറുപത് വയസ്സു പൂര്‍ത്തിയായതിനുശേഷം, ക്ഷേമനിധിയില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നതിനുമുമ്പ് വിരമിച്ച ഏതൊരു അഡ്വക്കേറ്റ് ക്ലാര്‍ക്കിനും അഞ്ഞൂറ് രൂപ നിരക്കിലും മൂന്ന് വര്‍ഷത്തെ അംഗത്വം പൂര്‍ത്തിയാക്കിയതിനുശേഷവും എന്നാല്‍ ആറ് വര്‍ഷത്തെ അംഗത്വം പൂര്‍ത്തിയാകുന്നതിനുമുമ്പും വിരമിച്ച ഏതൊരു അഡ്വക്കേറ്റ് ക്ലാര്‍ക്കിനും എഴുന്നൂറ്റി അന്‍പത് രൂപ നിരക്കിലും ആറ് വര്‍ഷത്തെ അംഗത്വം പൂര്‍ത്തിയാക്കിയതിനുശേഷവും എന്നാല്‍ എട്ട് വര്‍ഷത്തെ അംഗത്വം പൂര്‍ത്തിയാകുന്നതിനുമുമ്പും വിരമിച്ച ഏതൊരു അഡ്വക്കേറ്റ് ക്ലാര്‍ക്കിനും ആയിരം രൂപ നിരക്കിലും എട്ട് വര്‍ഷത്തെ അംഗത്വം പൂര്‍ത്തിയാക്കിയിട്ടുള്ള ഏതൊരു അഡ്വക്കേറ്റ് ക്ലാര്‍ക്കിനും ആയിരത്തിഅറുന്നൂറ് രൂപ നിരക്കിലും തുടര്‍ന്നുള്ള ഓരോ വര്‍ഷത്തെ സേവനത്തിനും അന്‍പത് രൂപ എന്ന നിരക്കില്‍ പരമാവധി രണ്ടായിരം രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതുമാണ്. 60 വയസ്സു പൂര്‍ത്തിയാകുന്നതിനു മുമ്പ് മരണപ്പെടുന്ന അഡ്വക്കേറ്റ് ക്ലാര്‍ക്കിന് എട്ട് വര്‍ഷമെങ്കിലും ക്ഷേമനിധി അംഗത്വമുണ്ടെങ്കില്‍ സേവന കാലയളവനുസരിച്ച് അര്‍ഹമായ പെന്‍ഷന്‍ തുകയുടെ 50% കുടുംബ പെന്‍ഷന്‍ അനുവദിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
തല്‍സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിന്‍ കീഴില്‍ ഏതെങ്കിലും രോഗം പകര്‍ച്ചവ്യാധിയായോ സാംക്രമിക രോഗമായോ വിജ്ഞാപനം ചെയ്യപ്പെടുകയും ആ കാരണത്താല്‍ സര്‍ക്കാര്‍ പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്ന കാലയളവില്‍ അംഗങ്ങള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സാധ്യമാകാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യുന്ന അവസരത്തില്‍ പ്രത്യേക ധനസഹായമായി ഒരു അംഗത്തിന് 3000/- രൂപ വരെ നല്‍കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ സര്‍ക്കാര്‍ സിലബസ് മുഖേനയുള്ള പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി പ്ലസ് ടു-വിന് സ്റ്റേറ്റ് സിലബസ്സില്‍ പഠിച്ച് എല്ലാ വിഷയത്തിനും എ പ്ലസ് നേടി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് 1000/- രൂപയും ഉപഹാരവും ഉള്‍പ്പെടുന്ന ഒരു എന്‍ഡോവ്മെന്‍റ് 2019-2020 അദ്ധ്യയന വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. |