പ്രവര്‍ത്തന പശ്ചാത്തലം

നിയമ വകുപ്പിന്റെ പ്രവര്‍ത്തന പശ്ചാത്തലം പ്രാഥമികമായി ഇന്‍ഡ്യ‍ന്‍ ഭരണഘടനയില്‍ അധിഷ്ഠിതമാണ്.   ഇന്‍ഡ്യ‍ന്‍ ഭരണഘടന 166-ാം അനുച്ഛേദം ഖണ്ഡം (3) പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ കാര്യനിര്‍വ്വഹണം സംബന്ധിച്ച ചട്ടങ്ങള്‍ രൂപീകരിക്കുവാനുളള അധികാരവുംഭരണഘടനയനുസരിച്ച് ഗവര്‍ണ്ണ‍ര്‍ അദ്ദേഹത്തിന്റെ വിവേചനാധികാരമുപയോഗിക്കേണ്ട കാര്യങ്ങളൊഴികെയുളള കാര്യനിര്‍വ്വഹണം മന്ത്രിമാര്‍ക്കിടയി‍ല്‍ വിഭജിച്ചു നല്‍കുവാനുളള അധികാരവും ഗവര്‍ണ്ണറിലാണ് നിക്ഷിപ്തമായിരിക്കുന്നത്.   ഇന്‍ഡ്യ‍ന്‍ ഭരണഘടനയുടെ 166-ാം അനുച്ഛേദം ഖണ്ഡം (2), ഖണ്ഡം (3) ഇവ അനുസരിച്ചുളള സ്വന്തം അധികാരമുപയോഗിച്ചുകൊണ്ട് ഗവര്‍ണ്ണ‍ര്‍ രൂപീകരിച്ച കാര്യനിര്‍വ്വഹണം സംബന്ധിച്ച ചട്ടങ്ങള്‍ ഒരു ഒദ്യോഗിക രഹസ്യ രേഖയാണ്.  ഈ  ചട്ടങ്ങള്‍ക്കനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ കാര്യനിര്‍വ്വഹണം വിഭജിച്ചിരിക്കുന്നതും നിര്‍വഹിക്കപ്പെടുന്നതും.  കാര്യനിര്‍വ്വഹണ ചട്ടങ്ങളുടെ  രണ്ടാം ഭാഗത്തിന്റെ ഉളളടക്കം സര്‍ക്കാ‍ര്‍ വകുപ്പുകളുടെ ലിസ്റ്റും നിയമ വകുപ്പടക്കമുളള വകുപ്പുകള്‍ക്കിടയി‍ല്‍ കാര്യനിര്‍വ്വഹണം എങ്ങിനെ വിഭജിച്ചിരിക്കപ്പെട്ടിരിക്കുന്നു എന്നതുമാണ്.  കാര്യനിര്‍വ്വഹണ ചട്ടങ്ങളിലെ ചട്ടം 61 അനുസരിച്ച് ചട്ടങ്ങള്‍ക്ക് പരിപൂരകമായ നിര്‍ദ്ദേശങ്ങ‍ള്‍ മന്ത്രിസഭയുടെ ഉപദേശ പ്രകാരം ഗവര്‍ണ്ണര്‍ക്ക് പുറപ്പെടുവിക്കാവുന്നതാണ്.  ഇപ്രകാരം കാര്യനിര്‍വ്വഹണ ചട്ടങ്ങള്‍ക്ക് പരിപൂരകമായി കേരള സര്‍ക്കാ‍ര്‍ സെക്രട്ടറിയേറ്റ് ഇന്‍സ്ട്രക്ഷന്‍സ് നിലവിലുണ്ട്.   സര്‍ക്കാ‍ര്‍ കാര്യനിര്‍വ്വഹണ ചട്ടങ്ങളും കേരള സര്‍ക്കാ‍ര്‍ സെക്രട്ടറിയേറ്റ്  ഇന്‍സ്ട്രക്ഷന്‍സും കൂടാതെ സെക്രട്ടറിയേറ്റിലെ വകുപ്പുക‍ള്‍ കേരള സെക്രട്ടറിയേറ്റ്  ഓഫീസ് മാന്വലിലെ വ്യവസ്ഥകളാലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.   1957 -ലാണ് കേരള സെക്രട്ടറിയേറ്റ് ഓഫീസ് മാന്വ‍ല്‍ തിരു-കൊച്ചി സെക്രട്ടറിയേറ്റ് ഓഫീസ് മാന്വലിലെയുംമദ്രാസ് സെക്രട്ടറിയേറ്റ് മാന്വലിലെയുംഉചിതമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കൊണ്ട് സമാഹൃതമായത്.   നിയമ വകുപ്പ് സെക്രട്ടേറിയേറ്റിലെ മറ്റെല്ലാ വകുപ്പുകളും പോലെ കേരള സെക്രട്ടറിയേറ്റ് ഓഫീസ് മാന്വലി‍ന്‍ പ്രകാരമുളള നടപടി ക്രമങ്ങളാണ് നയിക്കപ്പെടുത്.  എന്നാല്‍ വകുപ്പിലെ ജോലിയുടെ പ്രത്യേക സ്വഭാവം കണക്കിലെടുത്ത് കേരള നിയമ വകുപ്പ് മാന്വലിലെ നടപടിക്രമങ്ങളും പിന്‍തുടരുന്നുണ്ട്. 

നിയമവകുപ്പ് ,
സെക്രട്ടറിയേറ്റ് ,
തിരുവനന്തപുരം
[email protected] 
0471-2518383,0471-2518390

സന്ദർശകരുടെ എണ്ണം

421604
  • അവസാനം പരിഷ്കരിച്ചത്: Thursday 21 November 2024.