ജില്ലാ കോടതികളിലും സബ് കോടതികളിലും മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിലും മുന്‍സിഫ് കോടതികളിലും സര്‍ക്കാര്‍ കക്ഷിയായിട്ടുളള കേസുകള്‍ നടത്തുന്നത് അതാത് കോടതികളില്‍ സര്‍ക്കാര്‍ നിയമിക്കുന്ന ലോ ഓഫീസര്‍മാരാണ്.
1978-ലെ സര്‍ക്കാര്‍ അഭിഭാഷകരുടെ (നിയമനവും സേവന വ്യവസ്ഥകളും) കേസ് നടത്തിപ്പും ചട്ടത്തിലാണ് അഡ്വക്കേറ്റ് ജനറലിന്റെയും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെയും ഒഴികെയുളള സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമനം, സേവന വ്യവസ്ഥകള്‍, കര്‍ത്തവ്യങ്ങള്‍, അവകാശങ്ങളും ബാധ്യതകളും സര്‍ക്കാര്‍ കേസുകളുടെ നടത്തിപ്പ് സംബന്ധിച്ച നടപടിക്രമങ്ങള്‍ തുടങ്ങിയവ വ്യവസ്ഥ ചെയ്തിട്ടുളളത്.
അഡ്വക്കേറ്റ് ജനറല്‍ ശ്രീ. കെ.ഗോപാലകൃഷ്ണ കുറുപ്പ്, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാര്‍ ശ്രീ. അശോക് എം ചെറിയാൻ ശ്രീ.കെ.പി ജയചന്ദ്രൻ സ്റ്റേറ്റ് അറ്റോര്‍ണി ബഹു.സുപ്രീം കോടതി മുമ്പാകെ കേരള സര്‍ക്കാരിന്റെ കേസ് വാദിക്കുന്നതിനു വേണ്ടി നിയമിക്കപ്പെട്ടിട്ടുളള സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍മാരുടെ പട്ടിക ബഹു.ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ടിട്ടുളള സ്പെഷ്യല്‍ ഗവ. പ്ലീഡര്‍മാരുടെ പട്ടിക ബഹു.ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ടിട്ടുളള സീനിയര്‍ ഗവ. പ്ലീഡര്‍മാരുടെ പട്ടിക ബഹു.ഹൈക്കോടതിയില്‍ നിയമിക്കപ്പെട്ടിട്ടുളള ഗവ. പ്ലീഡര്‍മാരുടെ പട്ടിക കേരളത്തിന്റെ 14 ജില്ലകളിലുമായി നിയമിക്കപ്പെട്ടിട്ടുളള ഗവ.ലോ ഓഫീസര്‍മാരുടെ പട്ടിക
|